Header Ads Widget

കേരളത്തിൽ നിങ്ങൾ കണ്ടീരിക്കെണ്ട ബീച്ചുകൾ Top beach in Kerala

travel guide best beach in kerala

 കേരളത്തിൽ നിങ്ങൾ കണ്ടീരിക്കെണ്ട ബീച്ചുകൾ


കേരളം എന്നത്  സുന്ദരമായ കടൽ തിരങ്ങൾ കൊണ്ട് സമ്പന്നമാണ്  .ആ കടൽ തിരങ്ങളിൽ  ചിലത് വിനോദ സഞ്ചാരികളെ ആഘർഷിക്കുന്ന ഒന്നാണ് .ധാരാളം വിദേശ സഞ്ചാരികളാണ്  കേരളത്തിന്റെ ബിച്ച് സൗന്ദര്യം കാണാൻ എത്തുന്നത് . അത്തരത്തിലുള്ള കുറച്ചു ബീച്ചുകൾ ആണ് ഞാൻ ഇവിടെ പറഞ്ഞ് തരുന്നത് 


1.  കോവളം ബീച്ച്


ലോകപ്രസിദമാണ് കോവളം ബീച്ച് കേരളത്തിലെ ടൂറിസം ലോകം മുഴുവൻ അറിയപ്പെടാൻ കാരണങ്ങളിൽ ഒന്നാണ് കോവളം ബീച്ച് . വർഷം തോറും ധാരാളം വിദേശ സഞ്ചാരികൾ ആണ് കേരളത്തിലെക്ക് വരുന്നത്  .കേരളത്തിലെ തേക്കെ അറ്റത്തുള്ള തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബീച്ചാണ് ഇത്  . കേവലം 16 KM മാത്രം ആണ് തിരുവനന്തപുരത്ത് നിന്ന് ബീച്ചിലോട്ട് ഉള്ള ദുരം . തിരുവന്തപുരം തന്നെയാണ് ഏറ്റവും അടുത്തുള്ള എയർപ്പോർട്ടും ,റയിൽവേ സ്റ്റേഷനും  . ഇവിടെ നിന്ന് ബസ് സർവിസുകൾ ബീച്ചിലേക്ക് ലഭ്യംമാണ് . അത്യാഢബരം മുള്ള ബീച്ച് റിസോർട്ട് മുതൽ സാധാരണക്കാർക്കു താമസിക്കാൻ പറ്റുന്ന ചെറിയ ടുറിസ്റ്റ് ഹോസ്റ്റൽ വരെയുണ്ട് .കുടാതെ  ഇവിടെ ലഭിക്കുന്ന സീ ഫുഡ് എടുത്ത് പറയേണ്ട ഒന്നാണ് .


ശങ്ക്മുഖം ബീച്ച്


തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന മറ്റ് ഒരു ബീച്ചാണ് ശങ്ക്മുഖം ബീച്ച് കോവളം പോലെ മനോഹരംമായ ബിച്ചാണെങ്കിലും  .കോവളത്തിന്റെ അത്രയും പ്രസിദ്ധംമല്ലാ .  ഇവിടെ കുടുതലും വരുന്നത് സ്വദേശിയരായ സഞ്ചാരികളും പിന്നെ തിരുവനന്തപുരത്തുള്ള ജനങ്ങളുമാണ് . 

ഇതിന്റെ പരിസരത്ത് ധാരാളം  ഹോട്ടലുകളും മറ്റും ഉണ്ട് .  തിരുവനന്തപുരം എയർപ്പോർട്ട് ,റയിൽവേ സ്റ്റേഷൻ എന്നിവയാണ് അടുത്തുള്ള എയർപ്പോർട്ട് ,റയിൽവേ സ്റ്റേഷൻ .

 കോവളത്തെപ്പോലെ വലിയ തിരക്ക് ഇവിടെയില്ലാ .


വർക്കല ബീച്ച്


തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന മറ്റ് ഒരു ബീച്ചാണ്  വർക്കല ബീച്ച് .കേരളത്തിലെ ഒരേ ഒരു ക്ല്ഫ് ബിച്ച് ആണ് വർക്കല ബീച്ച്. ഇവിടെ കുടുതലും വരുന്നത്  വിദേശികളാണ് .നമ്മുടെ നാട്ടുകാർ വളരെ കുറച്ചാണ് ഇവിടെ എത്തുന്നത്. കേരളത്തിലുള്ളവർക്ക് ഇത് .മരിച്ച് പോയവർക്ക് ബലിതർപ്പണം നടത്താൻ വേണ്ടിയുള്ള സ്ഥലം മാത്രമാണ് . എന്നാൽ വിദേശികൾക്ക് അങ്ങനെ അല്ലാ .അവർക്ക്  ഊല്ലസിക്കാൻ പറ്റുന്ന സ്ഥലമാണ് . ഇവിടെ കുടുതലും വരുന്നത് വിദേശികൾ ആയതിനാൽ ഇവിടത്തെ കടകൾ എല്ലാം  അവർക്ക് വേണ്ടി ഒരുക്കി വച്ചത് പോലെ തോന്നു .എല്ലാത്തിനും  വിലയാണ് കൂടുതലാണ്. എല്ലാവിധത്തിലുള്ള റിസോർട്ട്കൾ ലഭ്യംമാണ് ഈവിടെ


മാരാരി ബീച്ച്


ആലപ്പുഴയിൽ സ്ഥിതി ചെയ്യുന്ന അതി മനോഹരമായതും ശാന്തംമായ ഒരു ബീച്ചാണ് ഇത് . ഈ വിടെ നമ്മുടെ നാട്ടുകാരെക്കാൾ കൂടുതൽ വരുന്നത് വിദേശികൾ ആണ് കേരളത്തിലെ ഫോറിൻ ബീച്ച് എന്ന് നമ്മുക്ക് വിളിക്കാം .കേരളത്തിലെ ഏറ്റവും മികച്ച ബീച്ച് റിസോർട്ടുകൾ ഉള്ളത് ഇവിടെയാണ്  കൊച്ചി ആണ് ഏറ്റവും അടുത്തുള്ള എയർപ്പോർട്ട് ,ആലപ്പുഴ യാണ് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ ,എല്ലാ വിധത്തിലുള്ള താമസ സൗകര്യം ഇവിടെ ലഭ്യംമാണ്


ആലപ്പുഴ ബീച്ച്


ആലപ്പുഴ എന്നത് കേരളത്തിലെ ഏറ്റവും മികച്ച ബാക്ക് വാട്ടർ  ടൂറിസ്റ്റ് സ്ഥലം ആയിട്ടാണ്  അറിയപ്പെടുന്നത് . എന്നാൽ അവിടെ മനോഹരംമായ ബാക്ക് വാട്ടർ മാത്രമല്ലാ  ടുറിസ്റ്റ് ബീച്ചുകൾ ഇവിടെ ഉണ്ട് . അത്തരത്തിൽ ഒന്നാണ് ആലപ്പുഴ ബീച്ച് .ധാരാളം വിനോദ സഞ്ചാരികൾ എത്തുന്ന ഒരു സ്ഥലം മാണ് ഇത് സ്വദേശികളും വിദേശികളും ഒരുപോലെ എത്തുന്ന ബീച്ചാണിത് .കൊച്ചി ആണ് ഏറ്റവും അടുത്തുള്ള എയർപ്പോർട്ട് ,ആലപ്പുഴ യാണ് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ ,

കുടുതലും  ഹോമ് സ്റ്റേ യാണ് ഈ വിടെയുള്ളത് .റിസോർട്ട് കൾ കുടുതും കായൽ തിരത്താണ് .


ഫോർട്ട് കൊച്ചി ബീച്ച്


കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് 

 ഫോർട്ട് കൊച്ചി ബീച്ച്.  കോച്ചിയിൽ എത്തുന്ന മിക്കവരും സമയം ഉണ്ടെങ്കിൽ ഇവിടെ വന്നിട്ടെ പോകുകയുള്ളു . കുടാതെ ഒരു പാട് ചരിത്രം പറയാനുള്ള ബീച്ചാണിത് . കേരളത്തിലേക്ക് വന്ന പല വിദേശ ശക്തികളുടെ തുടക്കം 

ഈ വിടുന്നാണ് .  ഈ ബീച്ചിനെ ചുറ്റിപ്പറ്റി ഒരു പാട് ചരിത്ര സ്മാരകങ്ങൾ ഉണ്ട് .  ഒരു മികച്ച ബീച്ച് എന്ന് ഞാൻ പറയില്ലാ എന്നാൽ  വൈകുംനേരങ്ങളിലെ ബീച്ചിന്റെ കാഴ്ച്ചകൾ എടുത്ത് പറയേണ്ട ഒന്നാണ് . എറണാകുളം റയിൽവേ സ്റ്റേഷനാണ് അടുത്തുള്ള റയിൽവേ സ്റ്റേഷൻ . എയർപ്പോർട്ട് കൊച്ചിയും. എല്ലാ വിധത്തിലുള്ള താമസ സൗകര്യങ്ങൾ അവിടെയുണ്ട് 


ചെറായി ബീച്ച്


കൊച്ചിൽ തന്നെയുള്ള ഒരു ബീച്ചാണ് ചെറായി ബീച്ച് .ഫേർട്ട് കൊച്ചിയുടെ അത്രയും ചരിത്രം ഒന്നും പറയാനില്ലാ എങ്കിലും സൗന്ദര്യം കൊണ്ട് ' ഫോർട്ട് കൊച്ചി ബീച്ചിനെ തോൽപ്പിച്ചു കളയും ചെറായി . വളരെ കുറച്ച് വർഷങ്ങളായിട്ടുള്ളു ചെറായി ബീച്ച് ഒരു ടുറിസ്റ്റ് ബീച്ചായിട്ട് .ഇപ്പോൾ ധാരാളം സഞ്ചാരികളാണ് ഇവിടെക്ക് എത്തി കൊണ്ടിരിക്കുന്നത്   .ഒരുപാട് ജലവിനോദങ്ങളിൽ ചെയ്യാൻ നമ്മുക്ക് ഇവിടെ സാധിക്കും .  കുടാതെ  നല്ലാരിതിയിലുള്ള താമസ സൗകര്യങ്ങൾ ഇവിടെ ഉണ്ട് .  എറണാകുളം റയിൽവേ സ്റ്റേഷനാണ് അടുത്തുള്ള റയിൽവേ സ്റ്റേഷൻ . എയർപ്പോർട്ട് കൊച്ചിയും.


കോഴിക്കോട് ബീച്ച്


വടക്കൻ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ബീച്ചാണ് കോഴിക്കോട് ബീച്ച് . ഇത് ഒരു ടൂറിസ്റ്റ് ബീച്ചായിട്ട് നമ്മുക്ക് പറയാൻ പറ്റില്ലാ കാരണം ഇവിടെ എല്ലാ തരത്തിലുള്ള ആൾക്കാരും വരുന്നുണ്ട് . അവിടത്തെ ഏറ്റവും വലിയ സവിശേഷതകൾ ബീച്ചീൻ്റ പരിസരത്തായി കിട്ടുന്ന ഭക്ഷണങ്ങൾ ആണ് .ഭരണകർത്താക്കൾ വളരെ മനോഹരമായിട്ടാണ് ബീച്ച് പരിപാലിക്കുന്നത്


മുഴുപ്പിലങ്ങാടി ബീച്ച്


കേരളത്തിലെ ഒരോ ഒരു ഡ്രൈവിങ്ങ് ബീച്ച്  ഇതും വടക്കൻ കേരളത്തിലെ കണ്ണുർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു  .ടൂറിസ്റ്റ് കൾ വരുന്നതിനേക്കാൾ  നമ്മുടെ നാട്ടുകാരാണ് ഇവിടെ വരുന്നത്


Also, read 

മൂന്നാറിൽ ടെന്റ് ക്യാമ്പിങ്ങ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


കൊച്ചിയിൽ ഒരു ദിവസം കൊണ്ട് എന്തെല്ലാം കാഴ്ച്ചകൾ കണ്ട് തിർക്കാം


കേരളത്തില്‍ ട്രെക്കിംഗ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍