Header Ads Widget

കൊച്ചിയിൽ ഒരു ദിവസം കൊണ്ട് എന്തെല്ലാം കാഴ്ച്ചകൾ കണ്ട് തിർക്കാം

best place to visit cochin

 കൊച്ചിയിൽ ഒരു ദിവസം കൊണ്ട് എന്തെല്ലാം കാഴ്ച്ചകൾ കണ്ട് തിർക്കാം 


കൊച്ചി എന്നത് കേരളത്തിന്റെ എറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലംമാണ് .  പല ആവശ്യങ്ങൾക്കും നമ്മൾക്ക് കൊച്ചിയിൽ പോകാറുണ്ട് . അങ്ങനെ കൊച്ചിൽ എത്തിയാൽ നിങ്ങൾക്ക് സമയം കിട്ടിയാൽ കണ്ടീരിക്കെണ്ട കുറച്ചു സ്ഥലങ്ങൾ അല്ലെങ്കിൽ കൊച്ചിയുടെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ച്ചകൾ എന്തെല്ലാം എന്ന് നോക്കാം .


മറൈൻ ഡ്രൈവ്

കൊച്ചിൽ എത്തിയാൽതീർച്ചയായും കണ്ടിരിക്കെണ്ട ഒന്നാണ്  മറൈൻ ഡ്രൈവ്.കാരണം മറൈൻ ഡ്രൈവിലെ രാവിലത്തെയും വൈകും നേരത്തെയും കാഴ്ച്ചകൾ അതീസുന്ദരമാണ് . മാത്രമല്ലാ കൊച്ചിലെ പ്രധാനപ്പെട്ട ടുറിസ്റ്റ് ബോട്ട്  സർവീസ് തുടങ്ങുന്നത് ഇവിടെ നിന്നാണ് . മാത്രമല്ലാ .മറൈൻ ഡ്രൈവിലെ വാക്ക് വെ ,മഴവില്ല് പാലവും ഒരു കാഴ്ച്ചയാണ് .രാവിലെ അല്ലെങ്കിൽ വൈകുംനേരങ്ങളീൽ ഇവിടെ വരുന്നതാണ് നല്ലത്


 മംഗളവനം പക്ഷി സങ്കേതം


മംഗളവനം പക്ഷീ സങ്കേതം അധികം ആരും അറിയപ്പെടാത്ത ഒരു സ്ഥലം മാണ് എന്നാൽ കൊച്ചി നഗരത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം മാണ് മംഗളവനം പക്ഷീ സങ്കേതം. പക്ഷിസങ്കേതം എന്ന നിലയിലാണ് അറിയപ്പെടുന്നത്  എന്നാൽ കൊച്ചി നഗരത്തിനുള്ളിലെ ഒരു കൊച്ച് വനം ആണ് ഈ  മംഗളവനം .കൊച്ചിൽ ഒരിക്കലും കിട്ടാത്ത തണുത്ത കാറ്റും ,ശുദ്ധ വായും എല്ലാം കിട്ടുന്ന ഒരു സ്ഥലം .രവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ എപ്പോൾ വെണമെങ്കിലും നമ്മുക്ക് ഈവിടെ പ്രവേശനം ഉണ്ട് . ഏത് സമയത്തും വിസിറ്റ് ചെയ്യാൻ പറ്റുന്ന ഒരു സ്ഥലമാണ്

തിർച്ചയായും കൊച്ചിൻ വന്നാൽ ഈവിടെ വന്നിരിക്കണം

മംഗള വനം കൊച്ചിയുടെ ശ്വാസകോശത്തിലെക്ക് ഒരു യാത്ര


ഹിൽ പാലസ് മ്യുസിയം

കൊച്ചി നഗരത്തിൽ നിന്ന് ഏകദേശം  15 km ഉള്ളിൽ വരുന്ന ഒന്നാണ് ഹിൽ പാലസ് മ്യുസിയം. കൊച്ചിൽ വന്നാൽ കണ്ടിരിക്കേണ്ട ഒന്നാണ് ഇത് .കൊച്ചിയുടെ ചരിത്രം നമ്മുക്ക് ഏറ്റവും എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന ഒന്നാണ് ഈ മ്യുസിയം .രാവിലെ 10 മണി മുതൽ 5 മണി വരെ ഈ വിടെ പ്രവേശനം ഉണ്ട് . തിങ്കൾ ദിവസം അവധിയായിരിക്കും 

കൊച്ചി രാജാവിന്റെ  രാജഭരണകാലത്തെ പലതരം കാഴ്ച്ചകൾ നമ്മുക്ക് അവിടെ കാണം .രാജ കീരിടം ,ചെങ്കോൽ അങ്ങനെ പലതും.  കുടാതെ കൊച്ചിയുടെ ചരിത്രം വിവരിക്കുന്ന പല കാര്യങ്ങളും അവിടെയുണ്ട് 

ത്ര്യപ്പുണിതുറയിലാണ് അത് സ്ഥിതി ചെയ്യുന്നത് 


ഇത്തരം കാഴ്ച്ചകൾ അണ് രാവിലെ മുതൽ ഉച്ചവരെ കാണാൻ സാദിക്കുന്നത് 

cochin sightseeing



 ഉച്ചകഴിഞ്ഞുള്ള കാഴ്ച്ചകളെ പറ്റി പറഞ്ഞാൽ . ത്രിപ്പുണിത്തയിലെ ഹിൽ പാലസ് കണ്ടതിൻ ശേഷം നേരെ തിരിച്ച് കൊച്ചി ടൗണിലേക്ക് എത്തിയ ശേഷം ഉച്ചഭക്ഷണം കഴിക്കുക ( ഒരു പാട് നല്ലാ ഹോട്ടലുകൾ ഉണ്ട് കൊച്ചിയിൽ നിങ്ങളുടെ സാമ്പത്തികം അനുസരിച്ച് അത് തിരഞ്ഞ് എടുക്കുക  ) ഉച്ചഭക്ഷണത്തിൻ ശേഷം രണ്ട് ഭാഗത്തെക്ക് പോകാം . ഒന്നെങ്കിൽ ചെറായി ഭാഗത്തെക്കും അല്ലെങ്കിൽ  ഫോർട്ട് കൊച്ചി ഭാഗത്തെക്കു പോകുക . ഇതിൽ കാഴ്ച്ചകൾ കുടുതൽ ലുള്ളത്  ഫോർട്ട് കൊച്ചി ഭാഗമാണ്

ഞാൻ പറയുകയാണെങ്കിൽ ഫോർട്ട് കൊച്ചി ഭാഗത്തെ പോകുന്നതായിരിക്കും കാരണം ഫോർട്ട് കൊച്ചി മാട്ടാൻചേരി ഭാഗത്ത് ഒരു പാട് കാഴ്ച്ചകൾ ഉണ്ട്  


മാട്ടാൻച്ചേരി പാലസ് 


പോർച്ചിഗിസ്കാർ പണിത കൊട്ടാരം അണ് മാട്ടാൻച്ചേരി പാലസ്.  രാവിലെ10 മണി മുതൽ വൈകിട്ട് 5.00 മണി വരെ ഈവിടെ പ്രവേശനം മുണ്ട് എല്ലാ വെള്ളിയാഴ്ച്ചകളിലും അവധിയായിരിക്കും . പഴയ രീതിയിലുള്ള കൊച്ചിയുടെ കെട്ടിട നിർമ്മാണ രീതികൾ കാണാൻ കഴിയും 


സെന്റ് ഫ്രാൻസിസ് പള്ളി  


1503 പണിത പള്ളിയാണ് സെന്റ് ഫ്രാൻസിസ് പള്ളി   .യുറോപ്പിയൻ നിർമ്മാണ രിതിയിലാണ് ഈ പള്ളി നിർമ്മിച്ചിരിക്കുന്നത് .ഞായറാഴ്ച്ച ഒഴിച്ച് എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകിട്ട്  6.30 വരെ  പ്രവേശനമുണ്ട് 


ജുവിഷ് സിനഗോഗ് 


ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജുവിഷ് സിനഗോഗ്കളിൽ ഒന്നാണ് കൊച്ചിലെ. ഇവിടെ എത്തുന്ന സഞ്ചരികൾക്ക് ഏറ്റവും കൗതുകം ഉണർത്തുന്ന ഒരു കാഴ്ച്ചയാണ് ജുവിഷ് സിനഗോഗ് ,ഇതിനോട് ചെർന്നു വരുന്ന സെമിത്തെരി, വെള്ളി ശനി ദിവസങ്ങളിൽ പ്രവേശനം ഇല്ലാ ബാക്കി ദിവസങ്ങളിൽ 

10 മുതൽ 1 വരെയും , 2 മണി മുതൽ 5 വരെയും പ്രവേശനം ഉണ്ട് , പ്രവേശന ഫീസ് ഇല്ലാ


മാട്ടാൻച്ചേരി  മാർക്കറ്റ് 


മാട്ടാൻചേരിലെ സുഗന്ധ വെഞ്ചനങ്ങൾ, പുരാവസ്തുക്കൾ വിൽക്കുന്ന സ്ഥലങ്ങൾ മാർക്കറ്റ് ഒരു കാഴ്ച്ചയാണ് 


ഫോർട്ട് കൊച്ചി ബീച്ച്


മുൻപ് പറഞ്ഞ സ്ഥലങ്ങൾ കണ്ട് തിർക്കുമ്പോഴേക്കും വൈകുന്നേരം ആകും .ഈ സമയത്ത്  പോകാൻ പറ്റുന്ന ഒരു സ്ഥലമാണ് ഫോർട്ട് കൊച്ചി ബീച്ച്. ചിനവലയും , മീൻപിടുത്തവും ,കച്ചവടക്കാരും എല്ലാം ഒഞ്ഞ് വരുമ്പോൾ മനോഹരംമായ ഒരു കാഴ്ച്ചയാണ് 




ഇത്രയും സ്ഥലങ്ങൾ നമ്മുക്ക് കൊച്ചിയിൽ ഒരു ദിവസം കൊണ്ട് കണ്ട് തീർക്കാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍