Header Ads Widget

മംഗള വനം കൊച്ചിയുടെ ശ്വാസകോശത്തിലെക്ക് ഒരു യാത്ര

 

Mangalavanam Bird Sanctuary

കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ഒരു നഗരമാണ് കൊച്ചി  .അനുദിനം വളർന്ന് കൊണ്ടിരിക്കുന്ന കൊച്ചിൽ നമ്മൾക്ക് ഒന്നും ചിന്തിക്കാൻ പറ്റാത്ത ഒരു കാര്യം ഉണ്ട് .കൊച്ചി നഗര മധ്യത്തിൽ ഒരു കാട് ഉണ്ട് എന്നത്  അതെ കൊച്ചി നഗരത്തിൻ്റെ നടുവിൽ  മംഗള വനം എന്ന ഒരു ചെറു വനം സ്ഥിതി ചെയ്യുന്നത് .ഒരു പക്ഷെ കൊച്ചികാരായവർക്ക് മാത്രം അറിയാൻ കഴിയുന്ന ഒരു കാര്യമായിരിക്കും ഇത് . കൊച്ചി നഗരത്തിൻ്റെ വായുമലീനീകരണം ഒരുപരുതി വരെ പിടിച്ചു നിർത്തുന്നത് ഇ കാടാണ്. വിദേശ രാജ്യങ്ങളിൽ നഗരങ്ങൾ സ്രിഷ്ടിക്കുമ്പോൾ അവർ വനങ്ങൾ കൂടി നിർമ്മിക്കാറുണ്ട് കാരണം നഗരം പുറം തള്ളുന്ന വായുമലിനികരണം ഒരു പരുതി വരെ നിയന്ത്രിക്കാൻ ഇവക്ക് സാധിക്കും  .
കൊച്ചിലെ മംഗളവനും ഈ ഒരു പ്രവൃത്തി തന്നെയാണ് നടത്തുന്നത് .അതാണ് കൊച്ചിയുടെ ശ്വാസകോശം എന്ന് പറഞ്ഞത്

Mangalavanam Bird Sanctuary



കൊച്ചിയിൽ എവിടെയാണ് മംഗള വനം?

കൊച്ചിയിൽ ബഹുമാനപ്പെട്ട ഹൈകോർട്ടീൻ്റ പുറക് വശത്തായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത് പെതുവെ മംഗള വനം പക്ഷിസങ്കേതം എന്നാണ് അറിയപ്പെടുന്നത് ധരാളം പക്ഷികളെ നമ്മുക്ക് ചില സമയങ്ങളിൽ കാണാം സാധിക്കും .അത് പോലെ നിറയെ ചെറുതും വലുതുമായ മരങ്ങൾ ,കണ്ടൽകാടുകൾ എന്നിവ നമ്മുക്ക് കാണാൻ സാധിക്കും  രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ ഇവിടെ പ്രവേശനം അനുവധിച്ചിട്ടുണ്ട് . പ്രവേശന ഫീസ് ഒന്നും തന്നെ നൽകെണ്ടതില്ലാ എത്ര സമയം വേണമെങ്കിലും നമ്മുക്ക് ഇവിടെ ചിലവഴിക്കാം. കൊച്ചി നഗരത്തിൻ്റെ കനത്ത ചൂടിൽ നീന്ന് ഇതിനകത്ത് കയറി കഴിഞ്ഞാൽ വല്ലാത്ത ഒരു  ഫീലാണ് നമ്മൾ ഒരിക്കലും ഒരു വലിയ നഗരത്തിലാണ് നിൽക്കുന്നത് എന്ന് തോന്നില്ലാ .അവിടത്തെ മറ്റ് ഒരു ആഘർഷണം എന്നത് ഒരു വാച്ച് ടവറാണ് .അതിൻ്റെ മുകളീൽ കയറി നിന്നാൽ മംഗളവനത്തിൻ്റെ മനോഹരമായ ഒരു കാഴ്ച്ച നമ്മൾക്ക് കിട്ടും .
കുടാതെ വിവധയിനം പക്ഷികളുടെ വിവരങ്ങൾ എഴുതി വച്ചിരിക്കുന്ന ബോർഡ്കൾ കാണാൻ കഴിയും 

Mangalavanam Bird Sanctuary



കൊച്ചിയുടെ തിരക്കിൽ നിന്ന് അൽപ്പം മാറി നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം അണ് മംഗള വനം


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍