ആലപ്പുഴയിലേക്ക് വരുന്നവർ മിക്കവരും അല്ലെങ്കിൽ വരുന്നവർ എല്ലാരും തന്നെ ആലപ്പുഴയിയെ കായൽ കാഴ്ച്ചക്കൾ ,ഭക്ഷണങ്ങൾ എന്നിവ ആസ്വദിക്കാൻ വേണ്ടിയാണ് .അത്തരത്തിൽ എത്തുന്നവർ എല്ലാവരും തന്നെ ഇതെല്ലാഎളുപ്പത്തിൽ ആസ്വദിക്കാൻ പറ്റുന്ന ഹൗസ് ബോട്ട്കൾ അണ് എടുക്കുന്നത് എന്നാൽ അത് എല്ലാവർക്കും ഹൗസ് ബോട്ട് കളുടെ റേറ്റ് താങ്ങാൻ പറ്റുന്നതല്ലാ അത് കൊണ്ട് ചിലർ ഇത്തരത്തിലുള്ള ആലപ്പുഴ യാത്ര നടത്താൻ മടിക്കുന്നുണ്ട് പ്രതേകിച്ച് ചെറുപ്പക്കാര് . എന്നാൽ ഇത്തരത്തിൽ ബഡ്ജറ്റ് യാത്ര ചെയ്യുന്നവർക്ക് വേണ്ടി ആലപ്പുഴയിലെ കായൽ ഭംഗി ആസ്വദിക്കാൻ പറ്റുന്ന ഒന്നാണ് കയാക്കിങ്ങ് .എന്താണ് കയാക്കിങ്ങ് എന്ന് എല്ലാവർക്കും അറിയാം നമ്മൾ മിക്കവരും പല സ്ഥലങ്ങളിൽ ഇത് കണ്ടിട്ടുണ്ട് നമ്മൾക്ക് സ്വയം തുഴയാൻ പറ്റുന്ന ഒരു ചെറു വള്ളം (ഒരു ന്യൂ ജെൻ കൊതുമ്പ് വള്ളം) ഒരാൾ മുതൽ ഒന്നിലധികം ആളുകൾക്ക് തുഴയാൻ പറ്റുന്ന ഒന്നാണ് ഇത് . ആലപ്പുഴയിൽ കയാക്കിങ്ങ് ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനം ഒന്ന് ഏറ്റവും ചിലവ് കുറഞ്ഞ രിതിയിൽ കായൽ കാഴ്ച്ചകൾ കാണാൻ പറ്റും രണ്ട് ഹൗസ് ബോട്ട് യാത്ര ആയാലും മോട്ടോർ ബോട്ട് യാത്ര ആയാലും കാണാൻ പറ്റാത്ത ചില കാഴ്ച്ചകൾ നമ്മൾക്ക് ഇത്തരം യാത്രകളിലുടെ കാണാം ഉദാഹരണം
കയാക്കിങ്ങിലൂടെ നമ്മൾക്ക് ചെറുകനാലിലൂടെ പോയി ഉൾഗ്രാമങ്ങളുടെ കാഴ്ച്ചകൾ നമ്മൾക്ക് കാണാൻ സാധിക്കും മറ്റ് ഏത് യാത്രയുടെയും ഇത്തരത്തിലുള്ള കാഴ്ച്ചകൾ കാണാൻ പറ്റില്ലാ
കേരളത്തിലെ ഹൗസ് ബോട്ട്കൾ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കയാക്കിങ്ങ് എത്ര ചിലവ് വരും
750 രൂപ ഒരാൾക്ക് ഇത് ചെയ്യാൻ ചിലവ് വരും കൂടുതൽ അളുകൾഉണ്ടെങ്കിൽ റേറ്റ് കളിലിൽ ഇളവുകൾ ഉണ്ടാകുന്നതാണ്
ഈ പറയുന്ന റേറ്റ് 2 മുതൽ 3 മണിക്കുർ കയാക്കിങ്ങിനാണ്
കയാക്കിങ്ങ് കുടുതലും ചെയ്യുന്നത് രാവിലെയും വൈകുംനേരത്താണ്
ഗൈഡിൻ്റെ സേവനം ലഭ്യമാണ്
അടുത്ത ആലപ്പുഴ യാത്രയിൽ ചുമ്മാ ഒന്നു ട്രൈ ചെയ്യു
0 അഭിപ്രായങ്ങള്‍