google.com, pub-1495088081396379, DIRECT, f08c47fec0942fa0 കേരളത്തിലെ ഹൗസ് ബോട്ട്കൾ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ !!!

Header Ads Widget

കേരളത്തിലെ ഹൗസ് ബോട്ട്കൾ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ !!!

കേരളത്തിന്‌ ലോക ടൂറിസം ഭുപടത്തില്‍ ഒരു സ്ഥാനം നേടികൊടുത്ത ഒന്നാണ് കേരളത്തിലെ ബാക്ക് വാട്ടര്‍കളും (കായല്‍ ) ഹൗസ് ബോട്ട്കളും കേരളാ ബാക്ക് വാട്ടര്‍ പാക്കേജിനു ഇന്നും ധാരളം അവിശ്യാകാര്‍ ഉണ്ട് കാരണം കേരളാ ബാക്ക് വാട്ടറിലുടെ ഹൗസ് ബോട്ട് യാത്ര ഒരു അനുഭവം തന്നെയാണ് . 

കേരളത്തില്‍ മെയിന്‍ ആയിട്ടും ഹൗസ് ബോട്ട് ലഭിക്കുന്നത് ആലപ്പുഴ ,കുമരകം ,കൊല്ലം , ബേക്കല്‍ എന്നി സ്ഥലങ്ങളില്‍ ആണ് .ഇതില്‍ ആലപ്പുഴ ,കുമരകം എന്നിവിടങ്ങളില്‍ ആണ് ഹൗസ് ബോട്ട് യാത്രക്ക് കൂടതല്‍ ആവിശ്യകാര്‍ ഏറ്റവും കൂടുതല്‍ ഹൗസ് ബോട്ട്സര്‍വീസ് നടത്തുന്നതും ഇവിടയാണ് 

 

kerala house boat

1. ആദ്യമായി പറയട്ടെ 01  ബെഡ് റൂം മുതല്‍ 10 ബെഡ് റൂം വരയുള്ള ഹൗസ് ബോട്ട്കള്‍ ഇന്ന് ലഭ്യംമാണ്  പാര്‍ട്ടികള്‍ വരേ നടത്താന്‍ പറ്റുന്ന ബോട്ട് ഉണ്ട് 


2 ഹൗസ് ബോട്ട് യാത്രയ്ക്കു ഒരു ഫിക്സ്ഡ് പ്രൈസ് ഇല്ലാ അതാതു ദിവസത്തെ തിരക്ക് അനുസരിച്ചും സീസണ്‍ അനുസരിച്ചും റേറ്റ് മറികൊണ്ടിരിക്കും ശരാശരി 1 ബെഡ് റൂം നല്ല ബോട്ടിന് Rs7500 to8000( ഓവര്‍ നൈറ്റ്‌ ) മുതല്‍ കിട്ടും  (ഇതു ഫിക്സ്ഡ് റേറ്റ് അല്ലാ  ദിപാവലി പൂജാഅവധി ഡിസംബര്‍ 20 മുതല്‍ ജനുവരി 10 വരേ ചിലപ്പോള്‍ 15000 to 20000 വരെ ആകും ) കൂടാതെ ബോട്ട് ക്യാറ്റാഗറി അനുസരിച്ചു മറ്റം ഉണ്ടാകാം


3 . മെയിന്‍ ആയും രണ്ട് രീതിയില്‍ ഉള്ള പാക്കേജ് ആണ് ഉള്ളത് ഉച്ചക്ക് 12 pm തുടങ്ങി പിറ്റേദിവസം 09 am അവസാനിക്കുന്ന ഓവര്‍ നൈറ്റ്‌ പാക്കേജ്  മറ്റൊന്ന്‍ രാവിലെ 11 am തുടങ്ങി വൈകിട്ട് 5 pm തീരുന്ന ഡേ പാക്കേജ് (മിനിമം 4 to 5 hrs ക്രുസിംഗ് ലഭിക്കും )


4 . ഹൗസ് ബോട്ട് മുന്ന് ക്യാറ്റാഗറി ആയി തരം തിരിച്ചിട്ടുണ്ട്  ഡീലക്സ് പ്രീമിയം ,ലക്ഷ്റി .ഇതില്‍ ഡീലക്സ് ബോട്ടില്‍ AC നൈറ്റ്‌ ടൈം (09 pm to 06 am) മാത്രമേ ഉണ്ടാകുകയുള്ളൂ  മറ്റു രണ്ടു ക്യാറ്റാഗറികളില്‍ AC ഫുള്‍ ടൈം ഉണ്ടാകും ഡീലക്സ് ബോട്ടും പ്രീമിയം ബോട്ടും തമില്ലുള്ള വെത്യാസം ഇതാണ് ലക്ഷ്റി ബോട്ടില്‍ കൂറേകൂടി ലക്ഷ്റി സര്‍വീസ് ലഭിക്കും 

NP : കായല്‍ കാറ്റ് ഉള്ളതുകൊണ്ട് ഡീലക്സ് ബോട്ട് ധാരാളം മതി 


05 . ഹൗസ് ബോട്ടിലെ ഭക്ഷണം എന്നതു വെജ് ആന്‍ഡ്‌ നോണ്‍ വെജ് കൂട്ടിയുള്ള മെനു ആണ് ലഭിക്കുന്നത് 

ഓവര്‍ നൈറ്റ്‌ പാക്കേജില്‍ ലഞ്ച് , വൈകിട്ട് ടി ,നൈറ്റ്‌ ഡിന്നര്‍ പിറ്റേ ദിവസത്തെ ബ്രേക്ഫാസ്റ്റ് എന്നിവയാണ് ലഭിക്കുന്നത് .ഡേ പാക്കേജില്‍ ലഞ്ച്  വൈകിട്ട് ടി എന്നിവ ഉണ്ടാകും (കരിമീന്‍ ഫ്രൈ എല്ലാ ബോട്ട് മെനുവില്‍ ഉള്ളതാണ് )

NP നമ്മള്‍ പുറത്തു നിന്നു വാങ്ങി കൊടുക്കുന്ന കായല്‍ മീന്‍ മറ്റും അതി രുചികരം ആയി ബോട്ടിലെ കുക്ക് വച്ചു തരും

 

6 .നൈറ്റ്‌ ബോട്ട് കയലിലുടെ ഓടികുന്നത് അല്ലാ ( govt റൂള്‍ ) .5 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഫ്രീആണ് 


kerala house boat


 7 .എല്ലാ ബോട്ട് നല്ല സേഫ് ആണ്  ഒരു 3 സ്റ്റാര്‍ 4 സ്റ്റാര്‍ ഹോട്ടലില്‍ കിട്ടുന്ന സൗകര്യംങ്ങള്‍ ഹൗസ് ബോടിലും ലഭ്യമാണ് കൂടുതലും അപകടങ്ങള്‍ ഗസ്റ്റ്കള്‍ തന്നെ വരുത്തുന്നത് ആയിരിക്കും (മദ്യം,കായലിലെ  കുളി ) ബോട്ടില്‍ ഉള്ളവരുടെ നിര്‍ദേശം അനുസരിക്കുക .മണ്‍സൂണ്‍ ടൈം ഒഴിച്ച് എല്ലാ ടൈംമും  ഹൗസ് ബോട്ടിങ്ങ് പറ്റിയതാണ്

 

8 .ഓണ്‍ ലൈന്‍ വെബ്സൈറ്റ് വഴി ബുക്ക്‌ ചെയുന്നവര്‍ ഒരിക്കലും വെബ്സൈറ്റില്‍  കാണുന്ന ഫോട്ടോസ് നോക്കി ബുക്ക്‌ ചെയ്യരുത് കാരണം അത് നിങ്ങള്‍ക്ക് ചിലപ്പോള്‍ നിരാശ സംമ്മാനിച്ചേക്കാം

 

09 .കേരളത്തില്‍ ഹൗസ് ബോട്ടിംഗ് ചെയ്യാന്‍ ഏറ്റവും നല്ലത് ആലപ്പുഴയാണ് രണ്ടാമത് കുമരകം ആണ്  ഇവിടുത്തെ ഫീല്‍ വേറെ എവിടയും കിട്ടില്ലാ


10 എടുത്തു പറയേണ്ട ഹൗസ് ബോട്ടിലെ സ്റ്റാഫ്‌ കുറിച്ചാണ് നമ്മള്‍ എത്ര വിലപേശി റേറ്റ് കുറച്ചു എടുത്താലും ബോട്ട് ക്വാളിറ്റിയും ഫുഡ്‌ ക്വാളിറ്റിയും ചിലപ്പോള്‍ കുറച്ചു കുറഞ്ഞാലും സ്റ്റാഫ്‌ നമ്മോടു കാണിക്കുന്ന സ്നേഹത്തിനും സഹകരണത്തിനും ഒരു കുറവും ഉണ്ടാകില്ലാ 

ഹൗസ് ബോട്ട് യാത്ര ഒരു അനുഭവം തന്നെയാണ് കേരളത്തില്‍ കായല്‍ ഗ്രാമാ കാഴിച്ചകളും രുചികളും എല്ലാ നമ്മുക്ക് മറ്റൊരു അനുഭവം തന്നെ ആയിരിക്കും


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍