google.com, pub-1495088081396379, DIRECT, f08c47fec0942fa0 വാഗമണ്ണിൽ കേരളത്തിലെ ആദ്യത്തെ കാരവാൻ പാർക്ക് Kerala caravan tourism

Header Ads Widget

വാഗമണ്ണിൽ കേരളത്തിലെ ആദ്യത്തെ കാരവാൻ പാർക്ക് Kerala caravan tourism

kerala caravan tourism

 കേരളാ ടുറിസത്തിൻ്റെ  പുത്തൻ ടുറിസം പ്രോഡക്ടായ കാരവാൻ ടൂറിസം പദ്ധതിയുടെ ഭാഗമായ കാരവാൻ പാർക്ക് വാഗമണ്ണിൽ പ്രവർത്തനം തുടങ്ങി .വാഗമൺ ഏലപ്പാറ റുട്ടീൽ നല്ല തണ്ണിയിലാണ് ഇത്തരത്തിലെ ആദ്യത്തേത് ഇത് കൂടാതെ ഇടുക്കി ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള പാർക്കുകൾ സ്ഥാപിക്കുന്നുണ്ട് .അഡ്രാക് ഗ്രൂപ്പാണ്  വാഗമണ്ണിൽ ഇത്തരത്തിലുള്ള പാർക്ക് സ്ഥാപിച്ചിരിക്കുന്നത് .


എന്താണ്  കാരവാൻ ടുറിസം


പാശ്ചാത്യ രാജ്യങ്ങളിൽ പണ്ട് മുതൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഒന്നാണ് കാരവാൻ ടുറിസം അല്ലെങ്കിൽ ക്യാമ്പർ വാൻ ടുറിസം

ഒന്നിലധികം ആളുകൾക്ക് താമസിക്കാൻ പറ്റുന്ന വിധത്തിൽ ഒരു വീട് പോലെ വാഹത്തിൽ സൗകര്യം ഒരുക്കി ( ബെഡ് റൂ ,അടുക്കള ,ബാത്ത് റൂ ) എതെങ്കിലും ടുറിസം സ്ഥലങ്ങളിലേക്ക് പോയി ഈ വാഹനത്തിൽ താമസിച്ചു ഭക്ഷണം ഉണ്ടാക്കി കഴിച്ചു അസ്ഥലങ്ങളിലെ കാഴ്ച്ചകളിലേക്കു പോകുന്നതാണ് കാരവാൻ ടുറിസം എന്നു പറയും  .ഹോട്ടൽ മുറികളുടെയോ മറ്റും ആവിശ്യം ഇത്തരത്തിലുള്ള യാത്രയിൽ വരുന്നില്ലാ .


കാരവാൻ പാർക്ക് എന്നാൽ എന്ത്


ഇത്തരത്തിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക്  ഒരോ സ്ഥലങ്ങളിൽ തങ്ങളുടെ കാരവാനുകൾ പാർക്ക് ചെയ്ത് ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും രാത്രിയിൽ സുരക്ഷിതമായി കിടക്കാനും, കാരവാൻ വൃത്തിയാക്കാനും  മറ്റും ഉപയോഗിക്കുന്ന സ്ഥലങ്ങളെയാണ് കാരവാൻ പാർക്ക്കൾ എന്ന് പറയുന്നത്  


കേരളത്തിൽ കാരവാൻ ടൂറിസത്തിൻ്റെ ഗുണങ്ങൾ എന്ന്


കേരളം എന്നത് ലോകത്തിൽ തന്നെ അറിയപ്പെടുന്ന ഒരു മികച്ച ടുറിസം സെൻ്റർ ആണ്  എന്നാൽ കേരളത്തിലെ പ്രധാനപ്പെട്ട ചില ഭാഗങ്ങളിൽ മാത്രം മാണ് ടൂറിസം ശക്തംമായിട്ടുള്ളത് .എന്നാൽ കേരളത്തിൽ മനോഹരമായ ഒട്ടനവധി സ്ഥലങ്ങളുണ്ട് എന്നൽ ശരിയായ താമസ സൗകര്യം പോലുള്ള ചില അടിസ്ഥാന സൗകര്യങ്ങൾ പരിമിതകൾ ഉള്ളതുകൊണ്ട് ആ സ്ഥലം വികസിച്ചു വരുന്നില്ലാ .ഇത്തരം സ്ഥലങ്ങൾ കാരവാൻ ടുറിസം കൊണ്ട് മികച്ച രീതിയിൽ എത്തും


ഒട്ടനവധി പേർക്ക് തൊഴിൽ , വരുമാനം എന്നിവ  ഉണ്ടാകും


ടുറിസത്തിൽ നിന്നുള്ള വരുമാനം പലർക്കും ലഭിക്കുന്നു

ഹൗസ് ബോട്ട് ടൂറിസം പോലെ കേരളത്തിൽ ഭാവിയിൽ ശക്തം മാകാൻ പോകുന്ന ഒന്നാന്ന് കാരവാൻ ടൂറിസം


നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ ഈ പ്രോജക്ടിൻ്റെ ഭാഗമാകാം


also read

കൊച്ചിയിൽ ഒരു ദിവസം കൊണ്ട് എന്തെല്ലാം കാഴ്ച്ചകൾ കണ്ട് തിർക്കാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍