ഇന്ന് നമ്മൾ പരിചയപ്പെടാൻ പൊകുന്നത് കേരളത്തിലെ വീക്കെൻഡ് ടുറിസ്റ്റ് സ്ഥലങ്ങൾ ആണ്. നമ്മളുടെ നിത്യാ ജീവിതത്തിലെ തിരക്കുകളും മറ്റും കാരണം പലപ്പോഴും യാത്രകൾ ചെയ്യാൻ നമ്മൾക്ക് കഴിയാറില്ലാ. ഒരു വീക്കെൻഡ് അവധി കിട്ടുമ്പോൾ മാത്രമാണ് നമ്മൾ എല്ലാവരും ട്രിപ്പ്കളെ കുറിച്ച് ചിന്തിക്കുന്നത് എന്നാൽ ട്രിപ്പ് പ്ലാൻ ചെയ്യിതു വരുമ്പഴേക്കും. പ്രധനപ്പെട്ട ടുറിസ്റ്റ് സ്ഥലങ്ങളിൽ തിരക്കായിരിക്കും . താമസ സൗകര്യങ്ങൾക്ക് നല്ലാ റേറ്റും ആയിരിക്കും ഈ കാരണങ്ങൾ കൊണ്ട് ചിലപ്പോൾ നമ്മൾ ആ യാത്രകൾ തന്നെ വെണ്ടന്നു വേക്കും .ഇങ്ങനത്തെ ഒരു സാഹചര്യം ഉണ്ടായാൽ യാത്രകൾ നമ്മൾക്ക് കേരളത്തിനുള്ളിലുള്ള ചില പ്രധാനപ്പെട്ട എന്നാൽ തിരക്കു കുറഞ്ഞ സ്ഥലങ്ങളിലേക്ക് പ്ലാൻ ചെയ്യാം .അത്തരത്തിൽ വീക്കെൻഡീൽ പേക്കുന്നവർക്ക് വേണ്ടി ഞാൻ കുറച്ചു സ്ഥലങ്ങൾ പരിചയപ്പെടുത്തി തരാം
വാൽപ്പാറ
കേരളത്തിലെ അതി മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് വാൽപ്പാറ . എന്നാൽ കേരളത്തിലെ പ്രധാനപ്പെട്ട ടുറിസ്റ്റസ്ഥലം ആയി വാൽപ്പാറ ഉയർന്ന് വന്നട്ടില്ലാ ( മറ്റ് രാജ്യക്കാർ ,അന്യാ സംസ്ഥാനക്കാർ) അത് കൊണ്ട് തന്നെ സഞ്ചാരികളുടെ ഒരു കുത്ത് ഒഴുക്ക് ഇല്ലാ എന്ന് തന്നെപറയാം. അത് പോലെ മുന്നാറിന്റെ ഒരു കാർബൺ കോപ്പി എന്നു തന്നെ പറയാം .തേയില തോട്ടങ്ങൾ ,തന്നുത്ത കാലവസ്ഥ ,ഷോളയാർ ഡാമ് (ഡാമിൽ നിന്ന് പിടിക്കുന്ന മീൻ വറുത്ത് തരുന്നത് വളരെ നല്ലതാണ്) . കുടാതെ ചാലക്കുടി മുതൽ വാൽപ്പാറ വരെയുള്ള റോഡ് യാത്ര വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റാത്ത വിധം അതി മനോഹരംമണ് . ചിലപ്പോൾ മൃഗങ്ങളെ കാണാൻ കഴിയും .പിന്നെ അവിടത്തെ താമസ സൗകര്യങ്ങൾ വളരെ ചിലവ് കുറവാണ് ,രണ്ട് ദിവസം എൻജോയ് ചെയ്യാൻ ഉള്ളത് അവിടെയുണ്ട്
കോട്ടയത്ത് നിന്ന് മലക്കപ്പാറയിലേക്ക് കെ എസ് ആർ ടി സി യുടെ പുതിയ സൈറ്റ്സീയിങ്ങ് ബസ് യാത്ര
മൺട്രോൺ തുരുത്ത്
കൊല്ലം ജില്ലയിൽ ഉള്ള ഒരു ടുറിസ്റ്റ് സ്ഥലമാണ് മൺട്രോൺ തുരുത്ത് ,മൺട്രോൺ തുരുത്തിലെ സുരോദ്യയം ലോകത്തിലെ ഏറ്റവും മികച്ച കാഴ്ച്ച കളിൽ ഒന്നാണെന്ന് നാഷ്ണൽ ജോഗ്രഫീ പറഞ്ഞിരിക്കുന്നത് .
തിർച്ചയായും അതി മനോരമാണ് ആ കാഴ്ച്ച അത് പോലെ അവിടത്തെ മറ്റ് പ്രകൃതി മനോഹരമായ കാഴ്ച്ചകളും കണ്ടിരികേണ്ടതാണ് കണ്ടൽകാടുകൾ .ധാരാളം മൺട്രോൺ തുരുത്തു ഡെ പാക്കേജ്കൾ ഇന്ന് ലഭ്യംമാണ് . ശിങ്കാരബോട്ട് , കനോയിങ്ങ് ,അവിടത്തെ ഗ്രമങ്ങൾ വിസിറ്റ് ചെയ്യുന്നത് പിന്നെ കരിമീൻ ഉൾപ്പെടുത്തി ഒരു നാടൻ ഉണ് എല്ലാം പാക്കേജിൽ ഉണ്ട് . കുടാതെ അവിടെത്തെ കായൽസൗന്ദര്യം ആസ്വദിച്ചു രാത്രി താമസിക്കാനുള്ള ഹോമ് സ്റ്റേകൾ ലഭ്യംമാണ്
രാമക്കൽമേട് എന്നത് ഇടുക്കി ജില്ലയിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി ഗ്രാമം ആയിട്ടു വരുന്ന ഒരു സ്ഥലമാണ് . ഇന്ന് കേരളത്തിൽ ഏറ്റവും വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന ഒരു ടുറിസ്റ്റ് സ്ഥലം കുടിയാണ് രാമക്കൽമേട് , ഒരു വീക്ക് എഡ് മുഴുവൻ ആയി അടിച്ചു പെളിക്കാനുള്ള എല്ലാം അവിടെ ഉണ്ട് ,അവിടത്തെ പ്രധാനപ്പെട്ട കാഴ്ച്ചകൾ എന്ന് പറയുന്നത് ,കുറവൻകുറത്തി പ്രതിമ ,ആമ പാറ , കാറ്റാടി പാടങ്ങൾ തുടങ്ങി അനവധി കാഴ്ച്ചകൾ ഉണ്ട് . കുടതെ അവിടത്തെ ഓഫ് റോഡ് ജീപ്പ് സഫാരി വളരെ പ്രസിദ്ദംമാണ് . കേരളത്തിന്റെ അതിർത്തി കടന്ന് തമിഴ്നാടിന്റെ കാർഷിക ഗ്രാമങ്ങളിലേക്ക് പോകാം .മുന്തിരി വിരിയുന്നത് പോലുള്ള മറ്റ് കാഴ്ച്ചകൾ അവിടെയുണ്ട് , രാമക്കൽമേടിൻ്റെ മറ്റ് ഒരു സവിശേഷതയാണ് മണിക്കുറിൽ 50 കിലോമീറ്റർ വേഗത്തിൽ വിശുന്ന കാറ്റ് അത് കേരളത്തിൽ മറ്റ് എവിടെയും കാണാൻ പറ്റുന്ന ഒരു കാഴ്ച്ചയല്ലാ .കുടാതെ അവിടെ വളരെ ചിലവ് കുറഞ്ഞ് താമസ സൗകര്യം , ഭക്ഷണം എന്നിവ ലഭിക്കും .തിർച്ചയായും രാമക്കൽ കാഴ്ച്ചകൾ നിങ്ങൾക്ക് കാണാൻ പറ്റും
ഇടുക്കി ഡാമ് പരിസരപ്രദേശങ്ങളും
ഇടുക്കി എന്ന് പറയുമ്പോൾ നമ്മളുടെ .മനസിൽ വരുന്ന ഒന്നാണ് മുന്നാർ ,തേക്കടി ,വാഗമൺ എന്നിവ എന്നാൽ അതിനപ്പുറം കാഴ്ച്ചകൾ ഉണ്ട് . അതിൻ ഒന്നാണ് ഇടുക്കി ഡാമും പരിസര പ്രദേശങ്ങും
ഇടുക്കി അർച്ച് ഡാമ് വർഷത്തിൽ കുറച്ചു ദിവസങ്ങൾ മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശം ഉള്ളു . എന്നാൽ ചെറുതോണി ഡാമിൽ മിക്ക ദിവസങ്ങളിലും പ്രവേശനമുണ്ട്
കുടാതെ ബോട്ടിങ്ങ് സൗകര്യം ഉണ്ട് ,ഈ ഡാമിൻ അടുത്തുള്ള കാൽവരി മണ്ട് ഒരു കാഴ്ച്ചയാണ് അവിടെ നിന്നുള്ള വ്യു ഇടുക്കി ഡാമിൻ്റെ വ്യഷ്ഠി പ്രദേശവും കാണാം.അടുത്തത് ആഞ്ചുരുളി ടണൽ ആണ് . എന്നിങ്ങനെ ഒട്ടനവധി കാഴ്ച്ചകൾ ഉണ്ട് അവിടെ , ഇപ്പോൾ ഈ പ്രദേശങ്ങളിൽ നല്ലാ രിതിയിലുള്ള താമസ സൗകര്യങ്ങൾ ലഭിക്കും ,നല്ലാ ഹോമ് സ്റ്റേ , നല്ലാ നാടൻ ഭക്ഷണം എന്നിവ ഇവിടെ ലഭിക്കും . ഒരു
വീക്കെൻഡ് അടിപൊളിയാക്കാനുള്ളത് എല്ലാം അവിടെയുണ്ട്
കുമരകംകുമരകം എന്നത് കേരളത്തിൽ അറിയപ്പെടുന്ന ബാക്ക് വാട്ടർ ഡെസ്റ്റിനെഷനാണ് .കുമരകം ആലപ്പുഴ കഴിഞ്ഞാൽ ഏറ്റവും മനോഹരമായ കായൽ തിരം ഉള്ള സ്ഥലമാണ് കുമരകം
ഹൗസ് ബോട്ട്കൾ കൊണ്ട് ആലപ്പുഴ പ്രസിദ്ദംമാണെങ്കിൽ കുമരകം എന്നത് കേരളത്തിലെ ഏറ്റവും മികച്ച റിസോർട്ട്കളുടെ പേരിലാണ് .ഹൗസ് ബോട്ട്കൾ ഉണ്ടെങ്കിലും കുമരകത്ത് വന്നാൽ റിസോർട്ട്കളിൽ താമസിക്കണം"അതാണ് അതിന്റെ ഒരു ഇത് "
കുമരകത്തെ കാഴ്ച്ചകൾ എന്ന് പറയുന്നത് കായലുമായി ബന്ധപ്പെട്ടുള്ളതാണ് . കായലിയുടെയുള്ള ഹൗസ് ബോട്ട് ,ശിക്കാരാ ,ബോട്ട് യാത്ര കൂടാതെ
കുമരകം പക്ഷിസങ്കേതം , കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പക്ഷി നിരിക്ഷണസ്ഥലമാണ് കുമരകം . പിന്നിട് ഉള്ളതാണ് പാതിരാമണൽ ദ്വിപ് . കായലിന്റെ ഒത്ത നടുവിൽ രൂപപ്പെട്ട മണൽതിട്ടയാണ് അതി മനോഹരമായ കാഴ്ച്ചയാണ് . പാതിരാമണലിലേക്ക് ബോട്ട് സർവ്വീസുകൾ ലഭ്യംമാണ്. ഇനി ഉള്ള കാഴ്ച്ചകൾ എന്ന് പറയുന്നത് കായൽ ഗ്രാമ കാഴ്ച്ചകൾ അണ് . ചെറിയ വള്ളങ്ങളിൽ ആ കാഴ്ച്ചകളിലേക്ക് പോകുന്ന ടൂറുകൾ ഉണ്ട് .
1000 രൂപ മുതൽ 30000 രൂപ വരുന്ന റിസോർട്ടുകൾ ലഭ്യംമാണ് .
വർക്കല
കൈയിൽ അൽപ്പം കുടുതൽ കാശ് ഉണ്ടെങ്കിൽ പോകാൻ പറ്റുന്ന ഒരു ടുറിസ്റ്റ് സ്ഥലമാണ് വർക്കല ബീച്ച് ,ശാന്തമായ ഒരു ബീച്ച് ഡെസ്റ്റനെഷനാണ് വർക്കല ബീച്ച് ,മാത്രം മല്ലാ കേരളത്തിലേ ഒരേ ഒരു ക്ലിഫ് ബീച്ച് ഡെസ്റ്റിനെഷനാണ് വർക്കല , സൗത്ത് ബീച്ച് നോർത്ത് ബീച്ച് എന്നിങ്ങനെ രണ്ട് ബീച്ച്കലുണ്ട് ,വലിയ ആൾ ബഹളങ്ങൾ ഉള്ള ബീച്ചാല്ലാ ഇത് ,മൺസുൺ കാലം ഒഴിച്ചാൽ ബാക്കി എല്ലാ സമയത്തും പോകാൻ പറ്റുന്ന ഒരു ബീച്ചാണ് .
എന്നാൽ അവിടത്തെ ഹോട്ടലുകൾ ,റിസോർട്ട് കൾ ,ഹോമ്സ്റ്റേകൾ ഇതിനെല്ലാം അത്യാവശ്യം നല്ലാ റേറ്റ് വരും .അതു പോലെ ഇവിടത്തെ കടൽവിഭവങ്ങൾ ലഭിക്കുന്ന ഭക്ഷണശാലകൾ എടുത്തു പറയേണ്ട ഒന്നാണ് .ഒരു ബീച്ച് ഡെസ്റ്റിനെഷനിൽ വീക്കെൻഡ് അടിച്ചു പെളിക്കണംമെങ്കിൽ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് വർക്കല ബിച്ച്
വീക്കെൻഡിൽ മാത്രമല്ലാ ചെറു ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നവർക്ക് എപ്പോഴ് വേണമെങ്കിലും പോകാൻ പറ്റുന്ന സ്ഥമാണ്
0 അഭിപ്രായങ്ങള്‍