കോട്ടയം: മലക്കപ്പാറയിലെക്ക് ഒരു യാത്ര പോകാൻ പ്ലാൻ ചെയ്യുന്നവരാണോ എങ്കിൽ നിങ്ങൾ ഏറ്റവും ചിലവ് കുറഞ്ഞ് അത്തരത്തിലുള്ള ഒരു യാത്ര ഒരുക്കുകയാണ് കോട്ടയം കെ എസ് ആർ ടി സി ഡിപ്പോ .ജനുവരി 15, 16, 22, 23, 30 തീയതികളിലാണ് കോട്ടയത്ത് നിന്ന് മലക്കപ്പാറയിലേക്ക് ട്രിപ്പുകൾ പ്ലാൻ ചെയ്തിരിക്കുന്നത് . നിങ്ങൾക്ക് ഇത്തരത്തിലുള്ള യാത്രക്ക് താൽപര്യം ഉണ്ടെങ്കിൽ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള സമയത്ത് വിളിച്ചു ബുക്ക് ചെയ്യാം
യാത്രയുടെ സമയ ക്രമം രാവിലെ ആറു മണിക്ക് കോട്ടയം കെ എസ് ആർ ടി സി സ്റ്റാഡിൽ നിന്ന് യാത്ര തിരിച്ചാൽ രാത്രി പതിനൊന്നു മണിയോടെ തിരിച്ച് സ്റ്റേഷനിൽ എത്തിക്കും .
ഇ യാത്രയിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥലങ്ങൾ അതിരപ്പിള്ളി ,ചാർപ്പ ,വാഴച്ചാൽ ,പെരിങ്ങൾക്കുത്ത് ഡാം ഷോളയാർ ഡാം എന്നിവയാണ്
ഈ യാത്രക്ക് ഒരാൾക്ക് 600 രൂപയാണ് ടിക്കറ്റ് നിരക്ക് . ഭക്ഷണം പ്രവേശന പാസ്റ്റുകൾ മറ്റു യാത്ര ചിലവുകൾ ഇതിൽ ഉൾപ്പെടുന്നില്ലാ
ഗ്രുപ്പ് ബുക്കിങ്ങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്
സീറ്റ് ചെയ്യാൻ ബുക്ക് :9495876723,854783 2580
0 അഭിപ്രായങ്ങള്‍