google.com, pub-1495088081396379, DIRECT, f08c47fec0942fa0 മരണം മാടി വിളിക്കുന്ന കേരളത്തിലെ ഒരു ടുറിസ്റ്റ് സെൻ്റർ|Most dangerous tourist spot in Kerala Paniyeli Poru

Header Ads Widget

മരണം മാടി വിളിക്കുന്ന കേരളത്തിലെ ഒരു ടുറിസ്റ്റ് സെൻ്റർ|Most dangerous tourist spot in Kerala Paniyeli Poru

|Most dangerous tourist spot in Kerala Paniyeli Poru

കേരളത്തിലെ ടൂറിസം സെന്ററ്കൾ പൊതുവേ അതി സുന്ദരവും അപകടങ്ങൾ കുറഞ്ഞതുമാണ് എന്നാൽ  ഒരേ സമയം വളരെ സുന്ദരവും എന്നാൽ അപകടംപിടിച്ചതുമായ ഒരു സ്ഥലമുണ്ട് കേരളത്തിൽ അതാണ്  "പാണിയേലി പോര് "   പല കണക്കുകൾ പ്രകാരം തൊണ്ണൂറിനു മുകളിലാളുകൾ ഇവിടെ മരണപ്പെട്ടിട്ടുണ്ട് . എപ്പോഴും മരണം മാടി വിളിക്കുന്ന ഒരു സ്ഥലമാണ് പാണിയേലി പോര് . ഈ പോരിനെ കുറിച്ച് നമ്മൾക്ക് കുടുതലറിയാം 


എവിടെയാണ് പാണിയേലി പോര് ?


എറണാകുളം ജില്ലയിൽ  പെരുമ്പാവൂരിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയായി വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ വനം വകുപ്പിന്റെ മലയാറ്റൂർ ഡിവിഷനിലെ കോട്ടപ്പാറ വനാതിർത്തി പ്രദേശമാണ് പ്രകൃതിരമണീയമായ പാണിയേലി പോര്. 


എന്താണ് പാണിയേലി പോര് ? എങ്ങനെ ആ പേര് വന്നു  ?


വനം വകുപ്പിന്റെ മലയാറ്റൂർ  ഡിവിഷന്റ കീഴിൽ വരുന്ന പാണിയേലി പോര് ജില്ലയിലെ  പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ്   ഇവിടത്തെ പ്രത്യേകത എന്ന് പറയുന്നത്  പെരിയാറിൽ മറ്റ് ഒരു സ്ഥലത്തും കാണാൻ പറ്റാത്ത രീതിയിൽ പാറക്കെട്ടുകളും തുരുത്തുകളും നിറഞ്ഞതാണ് പെരിയാറിന്റെ ഈ ഭാഗം    ഈ പാറ കെട്ടുകളിലുടെ ജലം അതിശക്തിയി ഒഴുകുന്ന കാഴ്ച്ച അതി മനോഹരമാണ് Most dangerous tourist spot in Kerala Paniyeli Poru


പാണിയേലി പോര് എന്ന പേര് എങ്ങനെ വന്നും എന്ന് ചോദിച്ചാൽ പാണിയേലി എന്ന് ഈ സ്ഥലത്തിനെ വിളിക്കുന്നുണ്ട് അത് പോലെ പോര് എന്നത്  മുന്നെപറഞ്ഞത് പോലെ ഈ നദിക്കുള്ളിൽ  നിൽക്കുന്ന പാറക്കെട്ടുകൾക്കും ചെറുതുരുത്തുകൾക്കിടയിലൂടെ ജലം പരസ്പരം പോരടിച്ചു (യുദ്ധം) ചെയ്തു പോകുന്നത് പോലെ നമ്മുക്ക് തോന്നും 

അങ്ങനെ പാണിയേലിയും പോരും ചെർന്ന് പാണിയേലി പോരായിഇവിടെ എത്തുന്ന സന്ദർശകർക്ക്  വേണ്ടി പാണിയേലി പോര് വനസംരക്ഷണ സമിതിയുടെ കീഴിൽ വനപാലകരും പ്രദേശവാസികളുമുൾപ്പെടുന്ന 15 ഗാർഡുമാരുടെ സേവനവും ഇവിടെയുണ്ട്. പ്രവേശന കവാടത്തിൽനിന്ന് പുഴയോരത്തുകൂടി ഒരു കിലോമീറ്ററോളം സന്ദർശകർക്ക് നടന്നുകാണാം.


ഊഞ്ഞാലുകളും ഒരുക്കിയിട്ടുണ്ട്. വനവിഭവങ്ങൾ ലഭിക്കുന്ന വനശ്രീ ഇക്കോ ഷോപ്പും പ്രവർത്തിക്കുന്നു. അത് പോലെ ഗൈഡ്മാര്  നിർദേശിക്കുന്ന സ്ഥലങ്ങളിൽ ഇറങ്ങി കുളിക്കാനുള്ള സൗകര്യം കൂടിയുണ്ട് 


രാവിലെ 8 മണി മുതൽ 4 മണി വരെ  സന്ദർശിക്കാം


 


ഈ സ്ഥലത്ത് എങ്ങനെയാണ് ഇത്രയും ആളുകൾ മരിച്ചത് ?കണക്കുകൾ പറയുന്നത് വച്ച് നോക്കുമ്പോൾ തോണ്ണുറിനു മുകളിലാളുകൾ ഇവിടെ മരണപ്പെട്ടിട്ടുണ്ട് എന്നാണ് . പ്രധാനമായും ആളുകൾ മരണപ്പെടുന്നത്  ഇവിടത്തെ ജലത്തിനടിയിൽ ഒളിഞ്ഞിരിക്കുന്ന ഗർത്തത്തിൽ പെട്ടാണ് .  പുഴയിലെ ചുഴികൾ മൂലം പാറക്കെട്ടുകളിൽ രൂപപ്പെടുന്ന വലിയ ഗർത്തങ്ങൾ 

അതീവ അപകടകാരികളാണ് . ഇത്തരം ഗർത്തങ്ങളും  പുഴയിലെ അടിയൊഴുക്കും പാറക്കെട്ടുകളിലെ വഴുക്കലും വലിയ അപകടങ്ങൾക്കിടയാക്കും. 

പലപ്പോഴും ഗൈഡ് മാരുടെ നിർദേശങ്ങൾ പാലിക്കാതെ  മദ്യപിച്ചിട്ടും മറ്റും ഇത്തരത്തിൽ വെള്ളത്തിൽ ഇറങ്ങി  വലിയ ഗർത്തങ്ങളിലോ , പാറകെട്ടിലെ വഴുക്കലിലോ പെട്ട് അപകടത്തിൽ പെടുന്നവരാണ് കുടുതലും  


ഇവിടെ വരുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ?വരുന്നതിൻ മുമ്പ് ഇവിടെ വിളിച്ച് സന്ദർശരെ അനുവധിക്കുന്നുണ്ടോ എന്ന് ചോദിക്കുക പലപ്പോഴു പല കാരണങ്ങൾ കൊണ്ട് അനുവധിക്കാറില്ലാ


ചെറിയ പ്രവേശന ഫീസ് പാർക്കിങ്ങ് ഫീസ് ഉണ്ട് 


പ്ലാസ്റ്റിക്ക് കൊണ്ട് വരാതിരിക്കുകഗൈഡ് മാര് പറയുന്നത് പൂർണമായും കേൾക്കുക 


അനുവധിക്കുന്ന സ്ഥലങ്ങളിൽ മാത്രം കുളിക്കാൻ ഇറണ്ടുക


മദ്യപിച്ചിട്ട് ചെല്ലാതിരിക്കുക ഇവയെക്കയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


തീർച്ചയായും നിങ്ങൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒന്നാണ്  പാണിയേലി പോര് 

ഒരു കാര്യം മാത്രം ശ്രദ്ധിക്കുക ഗൈഡ് മാര് പറയുന്നത് പൂർണമായും കേൾക്കുക 
Contact

Paniyeli Poru | Ph: +91 8547604200
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍