പ്രകൃതി തന്നെ ധാരളം കാഴ്ച്ചകൾ സഞ്ചാരികൾക്ക് വെണ്ടി ഒരുക്കി വെച്ചിട്ടുണ്ട് തേയില തോട്ടങ്ങൾ, വ്യു പോയിറ്റ്കൾ, മലനിരകൾ അങ്ങനെ ഒരു പാട് കാഴ്ച്ചകൾ എടുത്ത് പറയേണ്ടത് ഇവിടത്തെ കലാവസ്ഥയാണ് - 2° C വരെ വരുന്ന ദിവസങ്ങൾ മൂന്നാർ ഉണ്ട് .
ടോപ്പ് സ്റ്റേഷൻ, ഇരവികുളം നാഷ്ണൽ പാർക്ക്, മാട്ടുപെട്ടി ഡാമ്, കുണ്ടള തടാകം ചിന്നാർ ,മീശപ്പുലിമല ടീ ഫാക്ടറി ,അങ്ങനെ ഒരു പാട് ഒരുപാട് കാഴ്ച്ചകൾ ....
മൂന്നാറിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുപ്പോൾ കുറഞ്ഞത് 2 രാത്രിയും 3 പകലും മൂന്നാറിൽ കിട്ടുന്ന രീതിയിൽ വെണം പ്ലാൻ ചെയ്യാൻ എങ്കിൽ മാത്രമാണ് കുറച്ച് എങ്കിലും കാഴ്ച്ചകൾ കാണാൻ പറ്റു , ഒക്ടോബർ മുതൽ മെയ് പകുതി വരെയാണ് മൂന്നാലിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യാൻ അനുയോജ്യമായ സമയം ,എല്ലാ വിധത്തിലും ഉള്ള താമസ സൗകര്യമുണ്ട് മുന്നാറിൽ സാധാരണ ഹോട്ടൽ മുതൽ പഞ്ചനക്ഷത്ര ഹോട്ടൽ റിസോർട്ട്കൾ വരെ
കൊച്ചി എയർപോർട്ട് , അണ് ഏറ്റവും അടുത്തുള്ള എയർപോർട്ട്, ( 130 Km) ആലുവാ ,എറണാകുളം ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ കുടാതെ ഇവിടെ നിന്നെക്കെ ധാരാളം ബസ് സർവ്വീസ്കൾ മൂന്നാറിലേക്കുണ്ട്
മൂന്നാറിലേ പ്രധാനപ്പെട്ട സ്ഥലങ്ങൾ
മുന്നാറിൽ വരുന്ന എല്ലാ സഞ്ചാരികളും തീർച്ചയായും കാണേണ്ട ഒന്നാണ് ഇരവികുളം നാഷ്ണൽ പാർക്ക് , വരയാടുകളെ നന്മുക്ക് ഇവിടെ കാണാം . 12 വർഷത്തിൽ ഒരിക്കൽ നീലക്കുറിഞ്ഞി പൂക്കുന്നതും ഇവിടെയാണ്
ടോപ്പ് സ്റ്റേഷൻ
മുന്നാറിൻ ഏറ്റവും ഉയരത്തിത്തിൽ സ്ഥിതി ചെയ്യുന്ന ഒന്നാണ് ടോപ്പ് സ്റ്റേഷൻ ,രാവിലെത്തെ ഈ വിടുത്തെ കാഴ്ച്ചകൾ അതിമനോഹരമാണ്
കുണ്ടള തടാകാം
മൂന്നാറിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട അരുവിയാണ് കുണ്ടള തടാകാം ബോട്ടിങ്ങ് ചെയ്യാനുള്ള സൗകര്യങ്ങൾ അവിടെയുണ്ട്
ടീ മ്യൂസിയം
മൂന്നാർ തേയില തോട്ടങ്ങളും , ചായപ്പൊടികളും വളരെ പ്രസിദ്ധമാണ് അതിന്റെ ചരിത്രം തേയിലഎങ്ങനെ ഉണ്ടാക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ കണ്ട് മനസിലിക്കാം
കുടാതെ ഒട്ടനവതി കാഴ്ച്ചകൾ ഉണ്ട് ,മാട്ട്പ്പെട്ടി ഡാമ് , ഇക്കോ പോയിന്റ് , ഫോട്ടോ പോയിന്റ്, ഹൈഡൽ പാർക്ക് എന്നിങ്ങനെ .നിങ്ങളുടെ സമയം അനുസരിച്ച് ഈ കാഴ്ച്ചകൾ എല്ലാം കണ്ടിട്ട് തിരിച്ചു പോകുക
തീർച്ചയായും സമയം കിട്ടുമ്പോൾ മൂന്നാറിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യു
.
0 അഭിപ്രായങ്ങള്‍