വിസ്മയങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ലോകത്തിൽ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്നതാണ് ദുബായ് .ഇപ്പോൾ " ഫ്യുച്ചർ മ്യൂസിയം നിർമ്മിച്ച് ലോകത്തിനെ ഞെട്ടിച്ചിരിക്കുകയാണ് ദുബായ് ."ഫ്യുച്ചർ മ്യൂസിയം '' അകത്തും പുറത്തും ഒരുപോലെ കാണികളെ ആകർഷിക്കുന്ന അദ്ഭുതക്കാഴ്ച്ചകൾ ഒരുക്കുന്ന വിസ്മയക്കുടരാമാണ് ഈ മ്യുസിയം .മൂന്ന് നിലകളിൽ ഒരുക്കിയിരിക്കുന്ന പ്രദർശനം ബഹിരാകാശ വിഭവ വികസനം ,ആവാസവ്യവസ്ഥകൾ ബയോ എൻജിനിയറിങ്ങ് എന്നിവയിലും ശ്രദ്ധയൂന്നീയിരിക്കുന്ന ആരോഗ്യം ,വെള്ളം ഭക്ഷണം ,ഗതാഗതം ,ഊർജം തുടങ്ങിയ മേഖകളിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്തു കൊണ്ട് ലോകത്തെ മാറ്റി മറിക്കുന്ന സമീപ ഭാവി സാങ്കേതിക വിദ്യകളും പ്രദർശനത്തിലുണ്ട് .
കുട്ടികൾക്കായി മാത്രമാണ് മ്യുസിയത്തിലെ മറ്റൊരു നില സമർപ്പിച്ചിരിക്കുന്നത് .മ്യുസിയത്തിൻ്റെ പുറം ഭാഗം കാലിഗ്രാഫി രൂപകല്പന ചെയ്തിരിക്കുന്നത് .കെട്ടിടത്തിൻ 30,000 ചതുരശ്ര മീറ്റർ വസ്തീർണവും 77 മീറ്റർ ഉയരവുമുണ്ട്
ചൊവ്വാഴ്ച്ച ഉൽഘാടനം ചെയ്യപ്പെട്ട മ്യൂസിയം ബുധനാഴ്ച്ച മുതൽ പ്രവേശനം അനുവദിക്കും
0 അഭിപ്രായങ്ങള്‍