Header Ads Widget

അഗസ്ത്യാർകൂടം ട്രെക്കിങ്ങ് 2022

കേരളത്തിലെ ഏറ്റവും മികച്ചതും കഠിനവുമായ ട്രെക്കിങ്ങ് റൂട്ടുകളിൽ ഒന്നാണ് 

അഗസ്ത്യാർകൂടം തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം മലനിരകൾ സംരക്ഷിത വനമേഖലയാണ് അപൂർവമായ സസ്യങ്ങൾ ജീവജാലങ്ങൾ ഉള്ള ഈ പ്രദേശത്തെക്ക് സന്ദർശകർക്ക് നിയന്ത്രണമുണ്ട് . എന്നാൽ വർഷത്തിൽ ഒരു മാസത്തെക്ക് ഇവിടെ പ്രവേശനം അനുവദിക്കുന്നുണ്ട് . 

2022 ലെ പ്രവേശനം ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് 

പരമാവധി 100 പേർക്കാണ് ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളു ,പ്രവേശന പാസ് മുൻകൂട്ടി ബുക്ക് ചെയ്യണം ,ബുക്കിങ്ങ് സൗകര്യം ജനുവരി 6 രാവിലെ 11 മണി മുതൽ ലഭ്യമാകുന്നതാണ് 

നെറ്റ് ബാങ്കിങ്ങ് ,ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉള്ളവർക്ക് www.forest .kerala.gov.in / Service online.gov.in/trekking എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം, കുടാതെ അക്ഷയ കേന്ദ്രങ്ങൾവഴി ബുക്ക് ചെയ്യാം ട്രെക്കിങ്ങിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ കാർഡ് വിവരങ്ങൾ നൽകേണ്ടതാണ് 

ഈ വർഷം ഒരാൾക്ക് ടിക്കറ്റ് ചാർജ് 1331 രൂപയാണ് അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് ബുക്ക് ചെയ്യുന്നത് എങ്കിൽ സർവ്വീസ് ചാർജ് നൽകണം 

1 മുതൽ 5 പേര് വരെയുള്ള ടിക്കറ്റിൻ 50 രൂപയും

പത്തുപേർ വരെയുള്ളവക്ക് 70 രുപയും സർവ്വിസ്ചാർജ്


ടെങ്കിങ്ങിൻ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


അതീവ ദുഷ്കരം പിടിച്ച വനപ്രദേശത്തുകൂടിയുള്ള ട്രെക്കിങ്ങ് ആയതിനാൽ നല്ലാ ശാരിരികക്ഷമതയുള്ളവർ മാത്രം പങ്കെടുക്കുക 14 വയസ്സിൻ താഴെയുള്ള കുട്ടികൾ ട്രെക്കിങ്ങ്ൻ അപേക്ഷിക്കാൻ സാധിക്കില്ലാ .സ്ത്രീകൾക്ക് പ്രത്യേക പരിഗണനയുണ്ടായിരിക്കുന്നതല്ലാ .

ടിക്കറ്റിൻ്റെ പ്രിൻ്റ് ഔട്ട് ,ഫോട്ടോ ID കാർഡ്  കുടി ബോണകാട് ഫോറസ്റ്റ്   പിക്കറ്റ് സ്റ്റേഷനിൽ ട്രെക്കിങ്ങ് ദിവസം 7 മണിക്ക് എത്തിചേരണം 

ടിക്കറ്റ് പ്രിൻ്റ് ഔട്ട് കുടാതെ സത്യാ പ്രസ്താവനയും ഒപ്പിട്ട് നൽകണം 

10 പേരടങ്ങുന്ന ഒരു ഒരോ ഗ്രുപ്പിൻ ഒരു ഗൈഡിൻ്റെ സേവനം വിട്ട് നൽകുന്നതാണ് 


അഗസ്ത്യാർകൂടം പൈതൃക പട്ടികയിൽ ഉൾപ്പെടുന്നത് കൊണ്ട് പൂജാ ദ്രവ്യങ്ങൾ , പ്ലാസ്റ്റിക്ക് , മദ്യം ,മറ്റ് ലഹരിപദാർഥങ്ങൾ കൊണ്ടു പോകുന്നത് കർശനമായി നിരോധിച്ചു .വനത്തിനുള്ളി പുകവലി ഭക്ഷണം പാകം ചെയ്യൽ അനുവദിക്കില്ലാ .


നിരോധിക്കപ്പെട്ട വസ്തുക്കൾ കൊണ്ടു പോകുന്നത് പിഴ ഉൾപ്പെടെയുള്ള ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതായിക്കും

വനത്തിലുടെയുള്ള യാത്ര വന്യജീവികളുടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രികർ സ്വന്തം ഉത്തരവാദിത്വത്തിൽ യാത്ര നടത്തേണ്ടതാണ് .യാത്രയിലുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ വനം വകുപ്പോ ഇക്കോ കമ്മറ്റിക്കോ ഉത്തരവാദിത്വം ഉണ്ടാകില്ലാ


ബോണകാട് ,അതിരുമല , കാൻ്റീനുകൾ 24 മണിക്കുർ പ്രവർത്തിക്കുന്നതാണ്


കോവിഡ് ഭീക്ഷണി നിലനിൽക്കുന്നതിനാൽ 2 ഡോസ് വാക്സിൻ /72 മണിക്കുറിനുള്ളിൽ എടുത്ത RTPCR സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്


കടുതൽ വിവരങ്ങൾക്ക് 0471 2360762.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍